കാശ്മീര്‍: റോഡിലൂടെ കടന്നുപോകുന്ന സൈനികര്‍ക്ക് സല്യൂട്ട് നല്കി കൊച്ചുമിടുക്കന്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. കാശ്മീരിലെ ലേയില്‍ നിന്ന് സൈനികര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് കൈയടി നേടുന്നത്.
റോഡിലൂടെ സൈനികര്‍ നടന്നുനീങ്ങുമ്പോള്‍ റോഡരികില്‍ നിന്ന് കുട്ടി സല്യൂട്ട് ചെയ്യുകയാണ്. സൈനികര്‍ കുഞ്ഞിന് അടുത്തേക്ക് ചെല്ലുകയും കൃത്യമായി സല്യൂട്ട് ചെയ്യേണ്ടത് എങ്ങിനെയെന്ന് പറഞ്ഞു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
ഐഎഫ്എസ് ഓഫിസര്‍ സുധാ രമണ്‍ ട്വീറ്റ് ചെയ്തതോടെ നിരവധിയാളുകളാണ് വിഡിയോ പങ്കുവെച്ചത്. ‘ഭാവി ഇന്ത്യയുടെ വളര്‍ന്നു വരുന്ന സൈനികന്. ലേയിലെ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം. അവന് എന്റെ ദിവസം മനോഹരമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് സുധ രമണ്‍ ട്വീറ്റ് ചെയ്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്.
A budding soldier of future India. From a village in Leh, he made my day. Jai Hind pic.twitter.com/4AmO2wWj9q
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) October 11, 2020