രേവാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്വയം തീ കൊളുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍. മധ്യപ്രദേശിലെ രേവാ ജില്ലയിലെ അത്റൈലാ ഗ്രാമത്തിലാണ് സംഭവം. ഒക്ടോബര്‍ ഏഴിനാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും ഇതിനിടെ ആണ്‍കുട്ടി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നുള്ള വിഷമത്തില്‍ പെണ്‍കുട്ടി സ്വയം തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ഡോക്ടര്‍മാരുടെ പരിശോധനയില്‍ വ്യക്തമാകുമെന്നും അറസ്റ്റിലായ ആണ്‍കുട്ടിയെ ഉടനെ ജുവനൈല്‍ കോടതി മുന്‍പാകെ ഹാജരാക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കുകയും ചെയ്തു. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
Discussion about this post