മുബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. പുതുതായി 11416 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1517434 ആയി ഉയര്‍ന്നു. 308 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 40040 ആയി ഉയര്‍ന്നു. നിലവില്‍ 221156 ആക്ടീവ് കേസുകളാണ് ഉള്ളത്.
Maharashtra reports 11,416 new #COVID19 cases, 308 deaths and 26,440 discharges today. Total cases in the state rise to 15,17,434, including 40,040 deaths and 12,55,779 discharges. Active cases stand at 2,21,156: State Health Department pic.twitter.com/NaXQ4E3goe
— ANI (@ANI) October 10, 2020
അതേസമയം കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇതുവരെ 700786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 102 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 9891 ആയി ഉയര്‍ന്നു. നിലവില്‍ 120929 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reports 10,517 new COVID-19 cases, 8,337 discharges and 102 deaths today, taking total cases to 7,00,786 including 5,69,947 discharges and 9,891 deaths. Number of active cases stands at 1,20,929: State Health Department pic.twitter.com/tNq0Pz9Vnx
— ANI (@ANI) October 10, 2020
Discussion about this post