ലഖ്നൗ: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹഥ്രാസ് കേസ് അന്വേഷണം ഇനി സിബിഐയ്ക്ക്. ഉത്തര്‍പ്രദേശ് പോലീസില്‍ നിന്നും സിബിഐ കേസ് ഏറ്റെടുത്തു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്റെ ഭാഗമായി കത്ത് അയക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സിബിഐ കേസ് ഏറ്റെടുത്തത്.
ദളിത് സമുദായാംഗമായ ഇരുപതുകാരി സെപ്റ്റംബര്‍ 14നാണ് കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശിലെ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്.
സ്ഥിതി ഗുരുതരമായതോടെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 29നാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിയുടെ മരണവും തുടര്‍ന്ന് മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ പോലീസ് നിര്‍ബന്ധമായി സംസ്കരിച്ചതും വലിയ തോതില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Discussion about this post