കര്‍ണാടക: സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കുന്നത്, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ നടപ്പിലാക്കൂവെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യോദ്യൂരപ്പ. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ധൃതിയില്ലെന്നും യെദ്യൂരപ്പ പറയുന്നു.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് യെദ്യൂരപ്പയുടെ പരാമര്‍ശം. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ആദ്യം സ്ഥിതിഗതികള്‍ വിലയിരുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മാതാപിതാക്കളുടെ അനുവാദം കൂടി ആവശ്യമാണ്. തുടര്‍ന്ന് മാത്രമേ തീരുമാനമെടുക്കൂ. യെദ്യൂരപ്പ പറയുന്നു.