ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയകരമായി കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മോഡിയുടെ ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) ക്ക് നിഗൂഢ ശക്തിയുണ്ട്. മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങളുടെ പേരുമാറ്റം വിചിത്രമാണ്. ചിലതിനെ ബസ് തട്ടിയെടുക്കുന്നു, ചിലത് രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷരാകുന്നു, മറ്റുചിലിനെ ഹോട്ടലില്‍ മദ്യപിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തുന്നു. മോഡിയുടെ ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തികളുണ്ട് അത്കൊണ്ട് പ്രവര്‍ത്തകര്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Congress party workers, it’s time to be vigilant.
In MP, EVMs behaved strangely after polling:
Some stole a school bus and vanished for 2 days. Others slipped away & were found drinking in a hotel.
In Modi’s India, the EVMs have mysterious powers.
Stay alert! pic.twitter.com/dhNeraAfxa
— Rahul Gandhi (@RahulGandhi) December 7, 2018
മധ്യപ്രദേശില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി 48 മണിക്കൂറുകള്‍ക്ക് ശേഷമാണ് വോട്ടിങ് യന്ത്രങ്ങള്‍ കളക്ഷന്‍ സെന്ററുകളില്‍ എത്തിയതെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവയുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ഗാന്ധി പരിഹാസ രൂപേണ പ്രവര്‍ത്തകരോട് ജാഗ്രത പാലിക്കാന്‍ പറഞ്ഞത്.
Discussion about this post