മുബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. പുതുതായി 12134 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1506018 ആയി ഉയര്‍ന്നു.
302 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 39732 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 236491 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1229339 പേരാണ് രോഗമുക്തി നേടിയത്.
Maharashtra reports 12,134 new #COVID19 cases, 302 deaths and 17,323 discharges today. Total cases in the state rise to 15,06,018, including 39,732 deaths and 12,29,339 discharges. Active cases stand at 2,36,491: State Health Department pic.twitter.com/wCF5YJvkLu
— ANI (@ANI) October 9, 2020
അതേസമയം ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. പുതുതായി 2860 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 303693 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 21955 ആക്ടീവ് കേസുകളാണ് ഉള്ളത്.
Discussion about this post