ന്യൂഡൽഹി: തനിക്ക് ഇനി ദൈവത്തിന്റ വഴി മാത്രമാണ് ആശ്രയമെന്നും അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും പ്രഖ്യാപിച്ച് ബോളിവുഡ് നടി സന ഖാൻ. ബിഗ്‌ബോസ് മുൻ മത്സരാർത്ഥിയായിരുന്ന താരം ഇൻസ്റ്റഗ്രാമിലൂടെയാണ് വിവരം അറിയിച്ചത്.
മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്റെ കൽപനകൾ അനുസരിച്ചുമായിരിക്കും തന്റെ പുതിയ ജീവിതമെന്ന് സന വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യൻ ഭൂമിയിലേക്ക് വന്നതിന്റെ യഥാർഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്ന് സന കൂട്ടിച്ചേർത്തു.
ദരിദ്രരായ ജനങ്ങളെ സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്വമല്ലേ, മരണശേഷം തനിക്കെന്താണ് സംഭവിക്കുക എന്നീ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തന്നെയെത്തിച്ചത്. എല്ലാവരും പ്രാർത്ഥനകളിൽ തന്നെ ഉൾപ്പെടുത്തണമെന്നും സന കുറിച്ചു.
Discussion about this post