ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 2726 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 300833 ആയി ഉയര്‍ന്നു. 37 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5616 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 2643 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 272948 ആയി ഉയര്‍ന്നു. നിലവില്‍ 22232 ആക്ടീവ് കേസുകളാണ് ഉള്ളത്.
Delhi reports 2,726 new #COVID19, 37 deaths and 2,643 recoveries/discharges/migrations in last 24 hours. Total cases in the state rise to 3,00,833, including 5,616 deaths and 2,72,948 recoveries/discharges/migrations. Active cases stand at 22,232: Government of Delhi pic.twitter.com/7p2qoUZztk
— ANI (@ANI) October 8, 2020
അതേസമയം പഞ്ചാബിലും ഗൂജറാത്തിലും വൈറ്സ ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുകയാണ്. ഗുജറാത്തില്‍ പുതുതായി 1278 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 147951 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 3541 പേരാണ് മരിച്ചത്. നിലവില്‍ 16487 ആക്ടീവ് കേസുകളാണ് ഉള്ളത്.
Gujarat reports 1278 new #COVID19 cases, 1266 discharges and 10 deaths today. Total cases in the state rise to 1,47,951, including 1,27,923 discharges and 3541 deaths. Active cases stand at 16,487: Government of Gujarat
— ANI (@ANI) October 8, 2020
പഞ്ചാബില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 930 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 121716 ആയി ഉയര്‍ന്നു. 29 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3741 ആയി ഉയര്‍ന്നു. നിലവില്‍ 10775 ആക്ടീവ് കേസുകളാണ് ഉള്ളത്.
930 new #COVID19 cases and 29 deaths have been reported in Punjab today, taking the total number of cases to 1,21,716 including 10,775 active cases and 3,741 deaths: State Government pic.twitter.com/dvRHY1bD1X
— ANI (@ANI) October 8, 2020
Discussion about this post