ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകാനിരിക്കെ രാജ്യത്തുടനീളം വാക്സിൻ വിതരണം വേഗത്തിലാക്കാൻ നടപടികൾ ആരംഭിച്ച് സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ സംഭരിക്കാൻ ആവശ്യമായ ശീതീകരണ സംഭരണ കേന്ദ്രങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് കേന്ദ്രം നടപടി ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതാത് താലൂക്ക് തലങ്ങളിൽ ലഭ്യമായ ശീതീകരണ യൂണിറ്റുകൾ വഴി വാക്സിൻ സംഭരിക്കാനും വിതരണം ചെയ്യാനുമാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. വാക്സിൻ വിതരണത്തിനായുള്ള കരട് പദ്ധതി അടുത്ത ആഴ്ചയോടെ പുറത്തിറക്കുമെന്നും കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കർണാടക, ഗുജറാത്ത്, തെലങ്കാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ ശീതീകരണ യൂണിറ്റുകൾ ആവശ്യം.
താലൂക്ക് തലങ്ങളിൽ ഇവയുടെ ലഭ്യത കണ്ടെത്താൻ കേന്ദ്ര വിദഗ്ധ സമിതി ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായും സർക്കാർസ്വകാര്യ മേഖലകളിലെ ഫാർമസ്യൂട്ടിക്കൽ, ഭക്ഷ്യ സംസ്കരണ, കാർഷിക വ്യവസായ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തിയതാണ് വിവരം.
Discussion about this post