മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടിആർപി) കൃത്രിമം കാണിച്ചെന്ന സംഭവത്തിൽ റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്നു ചാനലുകൾക്കെതിരെ അന്വേഷണം. മുംബൈ പോലീസാണ് അന്വേഷണം നടത്തുന്നത്. രണ്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
അന്വേഷണത്തിനായി റിപ്പബ്ലിക് ടിവി ജീവനക്കാരെ ഇന്നോ നാളെയോ വിളിച്ചുവരുത്തും. മറ്റ് രണ്ട് ചാനലുകൾ മറാത്തി ചാനലുകളാണ്. ഈ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംവീർ സിങ് പറഞ്ഞു.
പരസ്യത്തിൽനിന്നല്ലാതെ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് പണം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും കുറ്റകൃത്യം നടന്നതായി കണ്ടെത്തിയാൽ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും കൂടുതൽ
നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിൽനിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് ചാനലുകർ ടിആർപിയിൽ കൃത്രിമം നടത്തിയതെന്നും ഇവയ്ക്ക് അനധികൃത പരസ്യഫണ്ട് ലഭിച്ചതായും പരംവീർ സിങ് വ്യക്തമാക്കി. ഇത് വഞ്ചനാക്കുറ്റമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post