ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 78524 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6835656 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 971 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 105526 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 902425 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 5827705 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 14578 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1480489 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 355 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 39072 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 16715 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1196441 ആയി ഉയര്‍ന്നു. നിലവില്‍ 244527 ആക്ടീവ് കേസുകളാണ് ഉള്ളത്.
കര്‍ണാടകയിലും വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10947 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 668652 ആയി ഉയര്‍ന്നു. 113 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9574 ആയി ഉയര്‍ന്നു. നിലവില്‍ 116153 ആക്ടീവ് കേസുകളാണ് ഉള്ളത്.
തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5447 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 635855 ആയിഉയര്ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9984 ആയി ഉയര്‍ന്നു. നിലവില്‍ 45135 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നിരിക്കുകയാണ്. പുതുതായി 5120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറ്സ ബാധിതരുടെ എണ്ണം 734427 ആയി ഉയര്‍ന്നു. 34 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 6086 ആയി ഉയര്‍ന്നു. നിലവില്‍ 49513 ആക്ടീവ് കേസുകളാണ് ഉള്ളത്.
India's #COVID19 tally crosses 68-lakh mark with a spike of 78,524 new cases & 971 deaths reported in the last 24 hours.
Total case tally stands at 68,35,656 including 9,02,425 active cases, 58,27,705 cured/discharged/migrated cases & 1,05,526 deaths: Union Health Ministry pic.twitter.com/uhsNJ8t2MN
— ANI (@ANI) October 8, 2020
Discussion about this post