ലഖ്‌നോ: ഗോവധത്തിന്റെ പേരില്‍ ബുലന്ദ്ശഹറില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം വെടിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യന്ത്രി യോഗി ആദിത്യനാഥ്. ഗോവധത്തിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് യാദൃശ്ചികം മാത്രമാണ്. കൊലയ്ക്ക് പിന്നില്‍ ആള്‍ക്കുട്ടമായിരുന്നില്ലെന്നും യോഗി പറഞ്ഞു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
വ്യാഴാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംഭവത്തെ നിസാരവത്കരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നിരിക്കുന്നത്. സംഭവം ആള്‍ക്കൂട്ട ആക്രമണമല്ലെന്നാണ് യോഗിയുടെ കണ്ടെത്തല്‍.
എന്നാല്‍ വിഷയത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് അംഗീകരിച്ച് ഉത്തര്‍്രദേശ് ഡിജിപി നേരത്തെ രംഗത്ത് വന്നിരുന്നു. അതില്‍ നിന്നും വ്യത്യസ്ത അഭിപ്രായവുമായിട്ടാണ് യോഗി മൗനം വെടിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബുലന്ദ്ശഹറില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍സിങ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ബിജെപി, യുവമോര്‍ച്ചാ, വിഎച്ച്പി, ബജ് രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post