ബംഗളൂരു: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. പ്രചരിക്കുന്ന വാര്‍ത്തകളില്‍ നേരിട്ട് പ്രതികരണം അറിയിച്ചാണ് താരം രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണമായും സംതൃപ്തയാണെന്ന് അവര്‍ അറിയിച്ചു.
ഹാഥ്രസ് പെണ്‍കുട്ടിക്ക് നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഖുശ്ബു പങ്കെടുത്തിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ നടി പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തിപ്പെടുകയായിരുന്നു.
പിന്നാലെ താരം ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകളും നിറഞ്ഞു. പിന്നാലെയാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
Discussion about this post