ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9993 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 657705 ആയി ഉയര്‍ന്നു. 91 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9461 ആയി ഉയര്‍ന്നു. നിലവില്‍ 115151 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 9,993 new COVID-19 cases, 10,228 discharges and 91 deaths today, taking total cases to 6,57,705 including 5,33,074 discharges and 9,461 deaths. Number of active cases stands at 1,15,151: State Health Department pic.twitter.com/UFWIdsVwfJ
— ANI (@ANI) October 6, 2020
അതേസമയം തമിഴ്നാട്ടിലും ആന്ധ്രയിലും പുതുതായി രോഗം സ്ഥിരീകരിച്ചത് 5000ത്തിലധികം പേര്‍ക്കാണ്. തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5017 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 630408 ആയി ഉയര്‍ന്നു. 71 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9917 ആയി ഉയര്‍ന്നു. നിലവില്‍ 45279 ആക്ടീവ് കേസുകളാണ് ഉള്ളത്.
Tamil Nadu reported 5,017 new #COVID19 cases, 5,548 recoveries & 71 deaths today, taking total positive cases to 6,30,408, including 5,75,212 discharged cases, 9,917 deaths & 45,279 active cases: State Health Department pic.twitter.com/KkxCp092VZ
— ANI (@ANI) October 6, 2020
ആന്ധ്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5795 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 729307 ആയി ഉയര്‍ന്നു. നിലവില്‍ 50776 ആക്ടീീവ് കേസുകളാണ് ഉള്ളത്. ഇതുവരെ വൈറസ് ബാധമൂലം 6052 പേരാണ് മരിച്ചത്.
Discussion about this post