മുംബൈ: ബിജെപി എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടി സ്വര ഭാസ്കര്‍. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ബിജെപി എംഎല്‍എ സുരേന്ദ്ര സിങിനെതിരെയാണ് താരം രംഗത്തെത്തിയത്. മാതാപിതാക്കള്‍ പെണ്മക്കളില് സംസ്കാരവും നല്ല മൂല്യങ്ങളും വളര്‍ത്തിയാല്‍ ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ അവസാനിക്കുമെന്ന എംഎല്‍എയുടെ പരാമര്‍ശത്തെ അതിരൂക്ഷമായാണ് താരം വിമര്‍ശിക്കുന്നത്.
ये घटिया आदमी पुराना पापी है। #rapedefender BJP MLA Surendra Singh https://t.co/xq8WZxzKpO
— Swara Bhasker (@ReallySwara) October 3, 2020
സുരേന്ദ്ര സിങിന്റെ പയൊരു വീഡിയോ പങ്കുവച്ചാണ് സ്വര ഭാസ്കര്‍ രോഷം പ്രകടിപ്പിച്ചത്. ‘ഈ വൃത്തികെട്ട മനുഷ്യന് പഴയൊരു പാപിയാണ്’എന്ന് പറഞ്ഞാണ് സ്വരഭാസ്കര്‍ വീഡിയോ പങ്കുവെച്ചത്. ഉന്നാവോ ഇരക്കെതിരായി സുരേന്ദ്ര സിങ് സംസാരിക്കുന്ന പഴയ വീഡിയോയാണ് താരം പങ്കുവെച്ചത്. ബല്ലിയയുടെ ചന്ദ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് സുരേന്ദ്ര സിങ് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്.