ലഡാക്ക്: മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ 300ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ലഡാക്കിലാണ് സംഭവം. ലഡാക്ക് ആട്ടോണോമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുമ്പായാണ് ഈ കൂട്ടരാജി. തെരഞ്ഞെടുപ്പില്‍ മുന്‍ കൗണ്‍സിലര്‍മാരെയടക്കം തഴഞ്ഞ് പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കി എന്നാരോപിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത് വിട്ടത്.
ലഡാക്ക് ബിജെപി ഉപാദ്ധ്യക്ഷന്‍ സോനം പോഞ്ചുക് വാന്‍ല, മുതിര്‍ന്ന നേതാക്കളായ മന്‍സൂര്‍ ഹുസൈന്, മുംതാസ് ഹുസൈന് എന്നിവരുടെ നേതൃത്വത്തിലാണ് രാജി വെച്ചത്. ബിജെപി മുന്‍ കൗണ്‍സിലര്‍മാരായ ട്തെറിങ് അംഗ്ദസ്, ലോബ്സാങ് ന്യാന്തക് എന്നിവരും രാജിവെച്ചവരുടെ കൂട്ടത്തിലുണ്ട്.
26 സീറ്റുകളാണ് ലഡാഖ് ആട്ടോണോമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലില്‍ ഉള്ളത്. കഴിഞ്ഞ തവണ ഇതില്‍ 18 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു.
Discussion about this post