കൊറോണക്കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിന്ന താരമാണ് സോനു സൂദ്. ലോക് ഡൗണില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കി നല്കിയ നടന് ലോക് ഡൗണ്‍ പ്രതിസന്ധിയില്‍ ജോലിനഷ്ടപ്പെട്ടവര്‍ക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും ചികിത്സിക്കാന്‍ പണമില്ലാത്ത നിര്‍ധനര്‍ക്കും സാമ്പത്തിക സഹായം നല്‍കിയത് ശ്രദ്ധ നേടിയരുന്നു. ഇപ്പോള്‍ വീണ്ടും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്.
മൊബൈല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികള്‍ക്ക് ടവര്‍ സ്ഥാപിച്ച് നല്‍കിയിരിക്കുകയാണ് സോനു. ഹരിയാനയിലെ മോര്‍നിയിലുള്ള ദാപന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് നടന് സഹായ ഹസ്തവുമായി രംഗത്ത് വന്നത്.
നെറ്റ് വര്‍ക്ക് മോശമായതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങിയ വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സോനു സൂദ് അറിഞ്ഞത്. മൊബൈല്‍ ഫോണുമായി മരത്തില്‍ കയറി നെറ്റ് വര്‍ക്ക് തേടുന്ന കുട്ടിയുടെ വീഡിയോ പ്രചരിച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍. ഇന്‍ഡുസ് ടവേഴ്സിന്റെയും എയര്‍ടെല്ലിന്റെയും സഹായത്തോടെയാണ് ടവര്‍ സ്ഥാപിച്ചത്.
No more climbing of trees anymore for your online classes.
Your village will have its own mobile tower this week. @Karan_Gilhotra https://t.co/b4xWwNjhiy
— sonu sood (@SonuSood) September 29, 2020
Discussion about this post