ബംഗളൂരു: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുംവിധം ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് ആനുകൂല്യങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഒരു കോടി മുതല്‍ 2.5 കോടിരൂപവരെയാണ് സര്‍ക്കാര്‍ ആനുകൂല്യമായി നല്‍കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നതിനാല്‍ ഏതു ഭാഷയിലുള്ള ചിത്രങ്ങള്‍ക്കും ആനുകൂല്യത്തിനായി അപേക്ഷിക്കാം. ഈ വര്‍ഷം എട്ടുചിത്രങ്ങളെയാകും ഇത്തരത്തില്‍ തെരഞ്ഞെടുക്കുക.
സിനിമകളിലൂടെ ടൂറിസവികസനം ലക്ഷ്യമിട്ട് മന്ത്രിസഭ പുതിയ ഫിലിം ടൂറിസനയത്തിന് അംഗീകാരം നല്കി. സിനിമയുടെ ബജറ്റ് അഞ്ച് കോടിയില്‍ കുറയരുതെന്നത് ഉള്‍പ്പെടെ മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഹിറ്റാക്കുന്ന സിനിമകള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനായി ഈ വര്‍ഷം 12.5 കോടി രൂപയാണ് ടൂറിസം വകുപ്പ് നീക്കിവെച്ചിരിക്കുന്നത്.
ആനുകൂല്യം നല്‍കുന്നതിനായി സിനിമകളെ ബജറ്റും പ്രമേയവും അനുസരിച്ച്
തരംതിരിക്കും. ക്ലാസ് എ സിനിമയായി തെരഞ്ഞെടുക്കുന്ന മൂന്ന് സിനിമകള്‍ക്ക് 2.5 കോടി രൂപയും അഞ്ച് ക്ലാസ് ബി സിനിമകള്‍ക്ക് ഒരു കോടി രൂപ വരെയും ആനുകൂല്യം ലഭിക്കും.
Discussion about this post