ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 65 ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 75829 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6549374 ആയി ഉയര്‍ന്നു. 940 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 101782 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്പ്രകാരം രാജ്യത്ത് നിലവില്‍ 937625 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ5509967 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചത് 14348 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1430861 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 278 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 37758 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത് 16835 പേരാണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1134555 ആയി ഉയര്‍ന്നു. നിലവില്‍ 258108 ആക്ടീവ് കേസുകളാണ് ഉള്ളത്.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9886 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 630516 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 100 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9219 ആയി ഉയര്‍ന്നു. 8989 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 508495 ആയി ഉയര്‍ന്നു. നിലവില്‍ 112783 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ആന്ധ്രയിലും തമിഴ്നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആന്ധ്രാപ്രദേശില്‍ പുതുതായി 6,224 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 5,941 ആയി. അതേസമയം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തി. 7,798 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ 6,51,791 പേര് രോഗമുക്തരായി. 7,13,014 പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 55,282 പേര് നിലവില്‍ ചികിത്സയിലുണ്ട്.
തമിഴ്നാട്ടില്‍ പുതുതായി 5,622 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. േെഇതാ വൈറസ് ബാധിതരുടെ എണ്ണം 6,14,507 ആയി ഉയര്‍ന്നു. 65 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9,718 ആയി ഉയര്‍ന്നു. നിലവില്‍ 46,255ആക്ടീവ് കേസുകളാണ് ഉള്ളത്.
India's #COVID19 tally crosses 65-lakh mark with a spike of 75,829 new cases & 940 deaths reported in last 24 hours.
Total case tally stands at 65,49,374 including 9,37,625 active cases, 55,09,967 cured/discharged/migrated cases & 1,01,782 deaths: Union Health Ministry pic.twitter.com/SOSDBZl3Qn
— ANI (@ANI) October 4, 2020
Discussion about this post