ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9886 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 630516 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 100 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9219 ആയി ഉയര്‍ന്നു. 8989 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 508495 ആയി ഉയര്‍ന്നു. നിലവില്‍ 112783 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ആന്ധ്രയിലും തമിഴ്നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആന്ധ്രാപ്രദേശില്‍ പുതുതായി 6,224 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 5,941 ആയി. അതേസമയം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തി. 7,798 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ 6,51,791 പേര് രോഗമുക്തരായി. 7,13,014 പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 55,282 പേര് നിലവില്‍ ചികിത്സയിലുണ്ട്.
തമിഴ്നാട്ടില്‍ പുതുതായി 5,622 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇെേതാ വൈറസ് ബാധിതരുടെ എണ്ണം 6,14,507 ആയി ഉയര്‍ന്നു. 65 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9,718 ആയി ഉയര്‍ന്നു. നിലവില്‍ 46,255ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 9,886 new COVID-19 cases, 8,989 discharges and 100 deaths today, taking total cases to 6,30,516 including 5,08,495 discharges and 9,219 deaths. Number of active cases stands at 1,12,783: State Health Department pic.twitter.com/nbVkIjYMQD
— ANI (@ANI) October 3, 2020
Discussion about this post