മുബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചത് 14348 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1430861 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 278 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 37758 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത് 16835 പേരാണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1134555 ആയി ഉയര്‍ന്നു. നിലവില്‍ 258108 ആക്ടീവ് കേസുകളാണ് ഉള്ളത്.
Maharashtra reports 14,348 new #COVID19 cases, 278 deaths and 16,835 discharges today. Total cases in the state rise to 14,30,861, including 37,758 deaths and 11,34,555 discharges. Active cases stand at 2,58,108: Public Health Department, Maharashtra pic.twitter.com/Wh5XdhZAmu
— ANI (@ANI) October 3, 2020
അതേസമയം ബംഗാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 3340 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 266974 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5132 ആയി ഉയര്‍ന്നു. നിലവില്‍ 27130 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal recorded 3,340 new coronavirus cases, 3,013 recoveries and 62 deaths today, taking total cases to 2,66,974 including 2,34,712 recoveries, 5,132 deaths and 27,130 active cases: State Health Department pic.twitter.com/Sf859RCeH4
— ANI (@ANI) October 3, 2020
Discussion about this post