ന്യൂഡല്‍ഹി: ഹത്‌റാസ് സംഭവത്തില്‍ പ്രതികരണം അറിയിച്ച് നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്താണ് കൈലാഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്ക് അവസാനം കാണണമെന്നും നടപടി വേണമെന്നും പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
What is happening to our daughters is a matter of national shame. I humbly appeal to Hon’ble PM @narendramodi – the nation looks to you to end this crisis of justice for our women & children. I implore you to lead the war on rape. Our daughters need you and we are all with you.
— Kailash Satyarthi (@k_satyarthi) October 2, 2020
‘രാജ്യത്തെ പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിന് നാണക്കേടാണ്. ഈ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ തിരിയണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണം. ബലാത്സംഗങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കണം’ അദ്ദേഹം ട്വീറ്റ് ചെയ്തു.