പുനെ: പൊതുവെ നാം ഒരു പാട്ട് പാടുകയാണെങ്കില്‍ തമാശക്കായി സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരമുണ്ടാകം കഴുതരാഗം ഒന്നു നിര്‍ത്താമോ എന്ന്. ഇനി ആ പഴി കേള്‍ക്കേണ്ട നമ്മുടെയെല്ലാം രാഗങ്ങളെ കടത്തിവെട്ടി കേള്‍ക്കാന്‍ ഇമ്പമുള്ള സ്വരത്തില്‍ ഒരു കഴുതയുടെ മൂളലാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പൊതുവെ കഴുത രാഗം എന്നു പറയുമ്പോഴേയ്ക്കും ചെവിപൊത്തും. പക്ഷേ എമിലി ആണോ ചെവി കൂര്‍പ്പിക്കും. അത്രമേല്‍ മാധുര്യം ഉണ്ട് ആ ശബ്ദത്തിന്.
എപ്പോള്‍ മൂഡ് നന്നായാലും എമിലി പാടും. എമിലിയുടെ പാട്ടിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. പുനെയിലെ ഒരു സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ സംരക്ഷിക്കുന്ന പെണ്‍കഴുതയാണ് എമിലി. കാഴ്ചയിലും സുന്ദരി തന്നെ. പ്രസവത്തെ തുടര്‍ന്ന് അവശനിലയില്‍ തെരുവില്‍ കിടന്ന ഇതിനെ സംഘടന പ്രവര്‍ത്തകര്‍ ആദ്യം റെസ്ക്യൂവിലെത്തിച്ചു. അപകടത്തില്‍ പെടുന്നതും അസുഖം പിടിപെടുന്നതുമായ മൃഗങ്ങള്‍ക്ക് വേണ്ട ചികിത്സാസഹായം നല്കുന്ന സ്ഥാപനമാണ് റെസ്ക്യൂ.
ആദ്യം ഒട്ടും ഇണക്കം പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു എമിലിയ്ക്ക്. പ്രസവത്തില്‍ കുഞ്ഞ് ചത്തിരുന്നു. ശാരീരിക അവശതകള്‍ ഇതിനെ വളരെയധികം അലട്ടിയിരുന്നതായി സംഘടനാപ്രവര്‍ത്തകയായ ടീന മോഹന്‍ദാസ് പറഞ്ഞു. സംഘടനയിലുള്ളവരാണ് എമിലി എന്ന പേര് നല്‍കിയത്. റെസ്ക്യൂവില്‍ മറ്റു മൃഗങ്ങള്‍ക്കൊപ്പം സന്തുഷ്ടയായി കഴിയുന്ന എമിലി സ്നേഹവും ആഹ്ളാദവും പ്രകടിപ്പിക്കാനാണ് പാട്ടു പാടുന്നതെന്ന് സംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. സാധാരണയായി കഴുതകള്‍ക്ക് ഇത്ര മധുരമായി പാടാന്‍ കഴിയില്ലെന്നും എമിലിയുടെ ശബ്ദസൗകുമാര്യത്തെ കുറിച്ച് ശാസ്ത്രീയവിശദീകരണം നല്‍കാനാവില്ലെന്നും ഇവര്‍ പറയുന്നു.
Discussion about this post