ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1069 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 100842 ആയി ഉയര്‍ന്നു. ഇതോടെ ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി മാറി ഇന്ത്യ.അമേരിക്കയും ബ്രസീലുമാണ് കൊവിഡ് മരണത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 79476 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6473545 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 944996 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 5427707 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 15591 പേര്‍ക്കാാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1416513 ആയി ഉയര്‍ന്നു. 424 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 37480 ആയി ഉയര്‍ന്നു.
അതേ സമയം കഴിഞ്ഞ ദിവസം 13294 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1117720 ആയി ഉയര്‍ന്നു. നിലവില്‍ 260876 ആക്ടീവ് കേസുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 141 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 23689 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 248 പോലീസുകാരാണ് മരിച്ചത്.
ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത് 2920 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 285672 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 5438 പേരാണ് മരിച്ചത്. നിലവില്‍ 26450 ആക്ടീവ് കേസുകളാണ് ഉള്ളത്.
ആന്ധ്രപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷംകടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 6555 പേര്‍ക്കാണ്. ഇതോട വൈറസ് ബാധിതരുടെ എണ്ണം 706790 ആയി ഉയര്‍ന്നു. 31 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5900 ആയി ഉയര്‍ന്നു. നിലവില്‍ 56897 ആക്ടീവ് കേസുകളാണ് ഉള്ളത്. കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8793 പേര്‍ക്കാണ്. ഇതോടെ വൈറ്സ ബാധിതരുടെ എണ്ണം 620630 ആയി ഉയര്‍ന്നു. 125 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 9119 ആയി ഉയര്‍ന്നു. നിലവില്‍ 111986 ആക്ടീവ് കേസുകളാണ് ഉള്ളത്.
India's #COVID19 related deaths cross 1 lakh mark with 1,069 deaths reported in the last 24 hours.
With 79,476 new cases, the tally reaches 64,73,545 including 9,44,996 active cases, 54,27,707 cured/discharged/migrated cases & 1,00,842 deaths: Union Health Ministry pic.twitter.com/7QvhmAG2RS
— ANI (@ANI) October 3, 2020
Discussion about this post