ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷംകടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 6555 പേര്‍ക്കാണ്. ഇതോട വൈറസ് ബാധിതരുടെ എണ്ണം 706790 ആയി ഉയര്‍ന്നു. 31 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5900 ആയി ഉയര്‍ന്നു.
അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 7485 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 643993 ആയി ഉയര്‍ന്നു. നിലവില്‍ 56897 ആക്ടീവ് കേസുകളാണ് ഉള്ളത്.
Andhra Pradesh reported 6,555 new #COVID19 cases, 7,485 recoveries & 31 deaths in the last 24 hours, taking total positive cases to 7,06,790, including 6,43,993 recoveries, 56,897 active cases & 5,900 deaths: State Health Department, Government of Andhra Pradesh pic.twitter.com/LgFZ1r2qB0
— ANI (@ANI) October 2, 2020
കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8793 പേര്‍ക്കാണ്. ഇതോടെ വൈറ്‌സ ബാധിതരുടെ എണ്ണം 620630 ആയി ഉയര്‍ന്നു. 125 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 9119 ആയി ഉയര്‍ന്നു. നിലവില്‍ 111986 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 8,793 new COVID-19 cases, 7,094 discharges and 125 deaths today, taking total cases to 6,20,630 including 4,99,506 discharges and 9,119 deaths. Number of active cases stands at 1,11,986: State Health Department pic.twitter.com/hKqq8C0OGY
— ANI (@ANI) October 2, 2020
Discussion about this post