മുബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 15591 പേര്‍ക്കാാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1416513 ആയി ഉയര്‍ന്നു. 424 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 37480 ആയി ഉയര്‍ന്നു.
അതേ സമയം കഴിഞ്ഞ ദിവസം 13294 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1117720 ആയി ഉയര്‍ന്നു. നിലവില്‍ 260876 ആക്ടീവ് കേസുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 141 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 23689 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 248 പോലീസുകാരാണ് മരിച്ചത്.
Maharashtra reports 15,591 new #COVID19 cases, 424 deaths and 13,294 discharges today. Total cases in the state rise to 14,16,513, including 37,480 deaths and 11,17,720 discharges. Active cases stand at 2,60,876: Public Health Department, Maharashtra pic.twitter.com/4PCeFXP1fV
— ANI (@ANI) October 2, 2020
ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത് 2920 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 285672 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 5438 പേരാണ് മരിച്ചത്. നിലവില്‍ 26450 ആക്ടീവ് കേസുകളാണ് ഉള്ളത്.
Delhi reports 2,920 new #COVID19 cases, 3,171 recoveries/discharges/migrations and 37 deaths today. The total cases in the state rise to 2,85,672 including 2,53,784 recoveries/discharges/migrations and 5,438 deaths. Active cases stand at 26,450: Delhi Govt pic.twitter.com/x2VGmcteW5
— ANI (@ANI) October 2, 2020
Discussion about this post