ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പാകിസ്താന് പ്രകോപനത്തില്‍ വീരമൃത്യുവരിച്ച സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിത്ത് പഞ്ചാബ് സര്‍ക്കാര്‍. 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിന്റെ ഹവില്‍ദാര്‍ കുല്‍ദീപ് സിംഗിന്റെ കുടുംബത്തിനാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയില്‍ പലയിടത്തും പാകിസ്താന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതിനിടെ ആയിരുന്നു കുല്‍ദീപ് സിംഗിന്റെ ധീരമരണം.
മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുല്‍ദീപ് സിംഗ് രാജ്യത്തിനുവേണ്ടി ധീരമായി പോരാടി. ഭാവി തലമുറകള്‍ക്ക് പ്രചോദനമായിത്തീരുന്ന അദ്ദേഹത്തിന്റെ പരമമായ ത്യാഗത്തെ രാഷ്ട്രം എപ്പോഴും ഓര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോഷിയാര്‍പൂരിലെ രാജു ദ്വാഖ്രി സ്വദേശിയാണ് കുല്‍ദീപ് സിംഗ്. മാതാപിതാക്കളും രണ്ട് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. പിതാവ് മോഹന്‍ സിംഗ് കരസേനയില്‍ നിന്ന് ഓണററി ക്യാപ്റ്റനായി വിരമിച്ചയാളാണ്.
Discussion about this post