ബംഗളൂരു വൈദ്യുത നിലയത്തില്‍ വന്‍ പൊട്ടിത്തെറി; 15 എഞ്ചിനീയര്‍മാര്‍ക്ക് പരിക്ക്, നില ഗുരുതരം

ബംഗളൂരു: ബംഗളൂരുവിലെ വൈദ്യുത നിലയത്തില്‍ വന്‍ പൊട്ടിത്തെറി. യെലഹങ്കയില്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെപിടിസിഎല്‍) വൈദ്യുത നിലയത്തിലാണ് അപകടമുണ്ടയത്. സംഭവത്തില്‍ 15 എഞ്ചിനീയര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. പരുക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Exit mobile version