ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് വീണ്ടും വ്യവസായ ഗ്രൂപ്പ് വായ്പാ തട്ടിപ്പ് നടത്തി. അഹമ്മദാബാദ് ആസ്ഥാനമാക്കിയ സിൻടെക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പിഎൻബിയിൽ 1,203 കോടി രൂപയുടെ തട്ടിപ്പു നടത്തിയത്.
കഴിഞ്ഞ ഡിസംബറിൽ ഇവരുടെ വായ്പ പുനർക്രമീകരണ പദ്ധതി ബാങ്ക് തള്ളിയിരുന്നു. വസ്ത്രോൽപന്ന മേഖലയിലും പ്ലാസ്റ്റിക് വാട്ടർ ടാങ്ക് നിർമാണ മേഖലയിലും പേരുകേട്ട കമ്പനിയാണ് സിൻടെക്സ്. 2017ൽ സിൻടെക്സ് ഇൻഡസ്ട്രീസിൽനിന്ന് പിരിഞ്ഞുപോന്ന കമ്പനിയാണിത്.
സെബിയുടെ നിർദേശപ്രകാരമാണ് സിൻടെക്സ് ഇൻഡസ്ട്രീസിന്റെ നിഷ്ക്രിയ ആസ്തി 1203 കോടിയാണെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് വെളിപ്പെടുത്തിയത്.
Discussion about this post