ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10070 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 611837 ആയി ഉയര്‍ന്നു.
വൈറസ് ബാധമൂലം 130 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 8994 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 7144 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 492412 ആയി ഉയര്‍ന്നു. നിലവില്‍ 110412 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 10,070 new COVID-19 cases, 7,144 discharges and 130 deaths today, taking total cases to 6,11,837 including 4,92,412 discharges and 8,994 deaths. Number of active cases stands at 1,10,412: State Health Department pic.twitter.com/CGVZXzltaf
— ANI (@ANI) October 1, 2020
അതേസമയം തമിഴ്‌നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 5688 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 603290 ആയി ഉയര്‍ന്നു. 66 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9586 ആയി ഉയര്‍ന്നു. നിലവില്‍ 46369 ആക്ടീവ് കേസുകളാണ് ഉള്ളത്.
Tamil Nadu reported 5,688 new #COVID19 cases, 5,516 recoveries & 66 deaths today, taking total positive cases to 6,03,290, including 5,47,335 recoveries, 9,586 deaths & 46,369 active cases: State Health Department pic.twitter.com/wc1IkBZ922
— ANI (@ANI) October 1, 2020
Discussion about this post