മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 16476 പേര്‍ക്ക്, 24 മണിക്കൂറിനിടെ 394 മരണം

മുബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16476 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1400922 ആയി ഉയര്‍ന്നു. 394 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെമരണസംഖ്യ 37056 ആയി ഉയര്‍ന്നു. നിലവില്‍ 259006 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1104426 പേരാണ് രോഗമുക്തി നേടിയത്.


മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 188 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 23548 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 247 പോലീസുകാരാണ് മരിച്ചത്.

അതേസമയം ബംഗാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 3275 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 260324 ആയി ഉയര്‍ന്നു. 559 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5017 ആയി ഉയര്‍ന്നു. നിലവില്‍ 26552 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version