ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.
ഇന്ന് നടത്തിയ പരിശോധനയില്‍ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ തുടരണമെന്നും പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.
I have tested positive for Covid19. I request all those who came in close contact with me recently, to self isolate
— Ahmed Patel (@ahmedpatel) October 1, 2020
കോണ്‍ഗ്രസിന്റെ നേതാക്കളായ അഭിഷേക് സിങ്വി, സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, ദീപേന്ദര്‍ ഹൂഡ, തുടങ്ങിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുള്പ്പടെ നിരവധി കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് കൊവ്ഡ് വ്യാപനം കുതിച്ചുയരുകയാണ്. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. ഇന്നലെ 86,821 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 1,181 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി.
1,181 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98,678 ആയി. 9,40,705 ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 52,73,202 പേര് കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.
Discussion about this post