വാഹനരേഖകൾ ഓൺലൈനിൽ; കൊവിഡ് ഇൻഷൂറൻസ് പരിധിയിൽ; എല്ലാം മാറ്റവും ഇന്ന്; സമ്മിശ്ര പ്രതികരണം

ന്യൂഡൽഹി: ഇന്ന് ഇന്ത്യയിലെ ഓരോ പൗരന്മാരും പുറത്തിറങ്ങിയത് പുതിയ മാറ്റങ്ങളുമായാണ്. വാഹന രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുന്നത് ഉൾപ്പെടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങളും ഇന്നു പ്രാബല്യത്തിൽ വന്നതോടെ വലിയ തിരക്കുകളും കലഹങ്ങളുമില്ലാതെ വാഹന പരിശോധന ഉൾപ്പടെയുള്ളവ നടന്നുപോവുന്നതിന്റെ ആദ്യപടി ഇന്നായിരുന്നു. സമ്മിശ്ര പ്രതികരണമാണ് മാറ്റങ്ങളോട് ജനങ്ങൾ കാണിച്ചത്.

ഈയുടത്തായി കേരളത്തിൽ ഉൾപ്പടെ വാഹന പരിശോധനകൾ കർശ്ശനമായതോടെ ഫോണിലെ ആപ്പിൽ കാണിക്കുന്ന രേഖകൾക്ക് ആധികാരികത കൈവന്നത് മിക്കവർക്കും ആശ്വാസം തന്നെയാണ്.

ഇന്നു പ്രാബല്യത്തിൽ വന്ന പ്രധാനമാറ്റങ്ങൾ:

*വാഹനരേഖകൾ ഓൺലൈനിൽ: രാജ്യമെങ്ങും ഒരേ തരം വാഹന റജിസ്‌ട്രേഷൻ കാർഡുകളും (ആർസി) ഡ്രൈവിങ് ലൈസൻസും. എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസൻസും സർക്കാരിന്റെ ഡിജിലോക്കറിലോ എം–പരിവാഹൻ പോർട്ടലിലോ സംസ്ഥാന വാഹന പോർട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം. പരിശോധനാ സമയത്ത് ഇവ കാണിച്ചാൽ മതി. പിഴ ഓൺലൈനായി അടയ്ക്കണം. ഇതിന്റെ വിവരങ്ങൾ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റാ ബേസിൽ 10 വർഷം സൂക്ഷിക്കും. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്കു വിവരങ്ങൾ എത്തും.

*മൊബൈൽ നാവിഗേഷനു മാത്രം: ഡ്രൈവിങ്ങിനിടെ വഴി അറിയാനുള്ള ‘നാവിഗേഷനു’ മാത്രമേ ഇനി മൊബൈൽ ഫോൺ ഉപയോഗിക്കാവൂ.

*കാർഡുകൾക്കു കരുതൽ: ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഇടപാടുകൾ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങൾ ഇന്നുമുതൽ. നിലവിൽ ഒരു ഓൺലൈൻ ഇടപാടും നടത്താത്ത കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ ഇടപാട് സാധിക്കില്ല. കാർഡ് ഉടമയ്ക്ക് ആവശ്യമുള്ള സേവനങ്ങൾ തിരഞ്ഞെടുക്കാം. എടിഎം സേവനം ആവശ്യമില്ലാത്തവർക്ക് അത് ബാങ്കിൽ അറിയിച്ചാൽ മതി. പ്രതിദിന ഇടപാടു പരിധിയും തീരുമാനിക്കാം.

*മധുരത്തിനു ‘കാലാവധി’: മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം ഇന്നു പ്രാബല്യത്തിൽ. പായ്ക്കറ്റിലല്ലാതെ വിൽക്കുന്ന ജിലേബി, ലഡു തുടങ്ങിയവയ്ക്ക് ഇന്നു മുതൽ ‘ബെസ്റ്റ് ബിഫോർ’ തീയതി നിർബന്ധം.

*ആരോഗ്യ ഇൻഷുറൻസ്: 17 രോഗങ്ങൾക്കു കൂടി പരിരക്ഷ ഏർപ്പെടുത്തിയതോടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂടും. കൊവിഡും ഇൻഷുറൻസ് പരിധിയിൽ.

*ടിവി വില ഉയരും: ടെലിവിഷൻ ഓപ്പൺ സെൽ പാനലിനുള്ള 5 ശതമാനം ഇറക്കുമതി തീരുവ ഇളവ് അവസാനിച്ചു. 32 ഇഞ്ച് ടിവിക്ക് 600 രൂപ വരെയും 43 ഇഞ്ചിന് 1200 1500 രൂപ വരെയും വില ഉയർന്നേക്കാം.

*വിദേശത്തേക്ക് പണം അയക്കുന്നതിന്: നികുതി ഏഴു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് 5 ശതമാനം നികുതി ബാങ്കുകൾക്കും മറ്റും ഈടാക്കാം. മക്കളുടെ വിദേശ പഠനത്തിനും വിദേശത്തു ബന്ധുക്കളുടെ ചികിത്സയ്ക്കു പണം അയയ്ക്കുമ്പോഴും ചെലവേറും. വിദേശ ടൂർ പാക്കേജ് നൽകുന്നവർ, തുകയുടെ 5 ശതമാനം ആദായ നികുതി അടയ്ക്കണം.

*ആദായനികുതി റിട്ടേൺ: നവംബർ 30 വരെ 2018 19 വർഷത്തെ ആദായനികുതി റിട്ടേൺ വൈകി സമർപ്പിക്കാനും തിരുത്തി സമർപ്പിക്കാനുമുള്ള സമയം നവംബർ 30 വരെ നീട്ടി. 2019-20 ലെ റിട്ടേൺ നൽകാനുളള അവസാന തീയതിയും നവംബർ 30 ആണ്. 10 കോടിയിലേറെ വരുമാനമെങ്കിൽ ടിസിഎസ് കഴിഞ്ഞ സാമ്പത്തിക വർഷം വാർഷിക വരുമാനം 10 കോടി രൂപയിൽ കൂടുതലുള്ള വ്യാപാരികൾക്കു മാത്രമാകും ഇന്നു മുതൽ സ്രോതസ്സിൽ ആദായ നികുതി (ടിസിഎസ്) പിരിക്കാനുള്ള ചട്ടം ബാധമാകുക.
50 ലക്ഷം രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നു 0.10 ശതമാനം ടിസിഎസ് ഈടാക്കാനാണ് നിർദേശം.

*സൗജന്യ എൽപിജി പദ്ധതി അവസാനിച്ചു: പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് പദ്ധതി സെപ്റ്റംബർ വരെ നീട്ടിയത്.

Exit mobile version