മുബൈ: ഡ്രൈവറായ അച്ഛന്റെ ആഗ്രഹം ഒരു പോലീസ് ഓഫീസറായി കാണുകയെന്നതായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം വീട്ടിലെ കഷ്ടപ്പാടുകള്‍ മൂലം ആ മകള്‍ക്ക് പഠനം രണ്ട് വര്‍ഷത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ കഷ്ടപ്പാടുകള്‍ക്കിടയിലും തന്റെ അച്ഛന്റെ ആഗ്രഹം മറക്കാതെ അത് എന്നെങ്കിലും നടപ്പാക്കുമെന്ന് ദൃഢനിശ്ചയത്തോടെ ഒരു പെണ്‍കുട്ടി. ഹ്യുമണ്‍സ് ഓഫ് മുംബൈ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ലക്ഷ്യത്തെപ്പറ്റി പെണ്‍കുട്ടി കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ജീവിതകാലം മുഴുവന്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു എന്റെ അച്ഛന്. എന്നെ ഒരു യൂണിഫോമില്‍ കാണുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് എപ്പോഴും എന്നോട് പറയുമായിരുന്നു. പക്ഷെ, പെട്ടെന്ന് ഒരു ദിവസം അദ്ദേഹം മരിച്ചു. അത് വളരെ വേദനയുണ്ടാക്കുന്നതായിരുന്നു. അമ്മയ്ക്കു വേണ്ടി അതിനെ മറികടന്നേ തീരുമായിരുന്നുള്ളൂ. രണ്ട് വര്‍ഷത്തേക്ക് എനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. നമുക്ക് ജീവിക്കണമെങ്കില്‍ ഞാനൊരു ജോലി നേടിയേ മതിയാവുമായിരുന്നുള്ളൂ. ഞാനൊരു സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തു തുടങ്ങി. സ്റ്റൈപന്‍ഡ് വീട്ടില്‍ നല്‍കും.
അപ്പോഴും അച്ഛന്റെ സ്വപ്നത്തെ കുറിച്ച് ഞാന്‍ മറന്നിട്ടില്ലായിരുന്നു. എനിക്ക് കോളേജില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. 12 -ആം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി ഞാന്‍ വീട്ടിലിരുന്ന് പഠിക്കുന്നുണ്ടായിരുന്നു. എന്റെ ദിവസങ്ങള്‍ തിരക്കുള്ളതായിരുന്നു. ഞാന്‍ വീട്ടില്‍ അമ്മയെ സഹായിക്കും. പിന്നീട് ജോലിക്ക് പോകും. രാത്രി 9 മണിയോടെ വീട്ടിലെത്തും. അതിനുശേഷം പഠിക്കും. 12 ആം ക്ലാസ് ജയിക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്. അതിനു ശേഷം പൊലീസ് ആവാനുള്ള പരിശീലനം തുടങ്ങും. പിന്നീട് ഐ.പി.എസ് ഓഫീസറാകണം. ഇന്നത് വിദൂരമായ സ്വപ്നമാണ്. പക്ഷെ, എന്നെങ്കിലും ഒരിക്കല്‍ ഞാനത് നടപ്പിലാക്കും’.
Discussion about this post