ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 63 ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 86821 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6312585 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1181 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 98678 ആയി ഉയര്‍ന്നു. നിലവില്‍ 940705 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ രോഗമുക്തി നേടിയത് 5273202 പേരാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനാല് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18317 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1384446 ആയി ഉയര്‍ന്നു. 481 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 36662 ആയി ഉയര്‍ന്നു. നിലവില്‍ 259033 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ബംഗാളില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നിരിക്കുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ചത് 3281 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 257049 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 4958 പേരാണ് മരിച്ചത്.
കര്‍ണാടകയില്‍ പുതുതുായി രോഗം സ്ഥിരീകരിച്ചത് 8856 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 601767 ആയി ഉയര്‍ന്നു. 87 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 8864 ആയി ഉയര്‍ന്നു. നിലവില്‍ 107616 ആക്ടീവ് കേസുകളാണ് ഉള്ളത്.
India's #COVID19 tally crosses 63-lakh mark with a spike of 86,821 new cases & 1,181 deaths reported in last 24 hours.
Total case tally stands at 63,12,585 including 9,40,705 active cases, 52,73,202 cured/discharged/migrated & 98,678 deaths: Ministry of Health & Family Welfare pic.twitter.com/uIBUSidrCu
— ANI (@ANI) October 1, 2020
Discussion about this post