ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടെ അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇളവുകള്‍ സംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതലാണ് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിക്കുന്നു. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാം. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള തീയ്യേറ്ററുകള്ക്കാണ് പ്രവര്‍ത്തനാനുമതി. അതേസമയം, കൊവിഡ് വ്യാപനം നിലനില്‍ക്കെ തീയേറ്ററില്‍ പകുതി സീറ്റിലേയ്ക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ.
കായികതാരങ്ങള്‍ക്ക് പരിശീലിക്കാനുള്ള നീന്തല്‍കുളങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം. ഒക്ടോബര്‍ 15 ന് ശേഷം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണം. സ്കൂളില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകേണ്ടത്. തുറന്നുപ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും പ്രത്യേകം നിര്‍ദേശം നല്കുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തരമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കണം.
Discussion about this post