മുംബൈ: മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉദയ് സാമന്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ച് ഫലം വന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പത്ത് ദിവസങ്ങളായി താന്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു എന്ന് ഉദയ് സാമന്ത് പറഞ്ഞു. ഉദ്ധവ് താക്കറേ സര്‍ക്കാരിന്റെ മന്ത്രിസഭയിലെ കൊവിഡ് ബാധിക്കുന്ന 15ാമത്തെ മന്ത്രി കൂടിയാണ് ഉദയ് സാമന്ത്.
ക്വാറന്റൈനില്‍ പ്രവേശിക്കുന്നതിന് മുമ്പ് താനുമായി ബന്ധപ്പെട്ടവരൊക്കെ ജാഗ്രത പാലിക്കണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഉദയ് സാമന്ത് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ തിരികെ ഔദ്യോഗിക ചുമതലകളില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മഹാരാഷ്ട്ര മന്ത്രിമാരായ വര്‍ഷ ഗെയ്ക്ക്വാദ്, ഏകനാഥ് ഷിന്‍ഡെ, ബച്ചു കടു, നിതിന്‍ റാവത്ത്, ഹസ്സന്‍ മുഷ്‌രിഫ്, ജിതേന്ദ്ര അവഹാദ്, അശോക് ചവാന്‍, ധനജ്ഞയ് മുണ്ടെ, സുനില്‍ കേദാര്‍, ബാലേസാഹബ് പാട്ടീല്‍, അസ്ലം ഷേഖ്, അബ്ദുള്‍ സത്താര്‍, സജ്ഞയ് ബന്‍സോദ്, വിശ്വജിത്ത് കദം എന്നീ മന്ത്രിമാര്‍ക്കാണ് നേരത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്.