ജയ്പൂര്‍: തടി കൂടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് വിശ്രമം ആവശ്യമെന്ന് പറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ശരത് യാദവിനെതിരെ ബിജെപി നേതൃത്വം. ”വസുന്ധരയ്ക്ക് വിശ്രമം നല്‍കൂ. അവര്‍ വളരെ ക്ഷീണിതയാണ്. തടിയും കൂടിയിരിക്കുന്നു. മുമ്പ് വളരെ മെലിഞ്ഞിരുന്നതാണ്. അവര്‍ ഞങ്ങളുടെ മധ്യപ്രദേശിന്റെ മകളാണ് ”- ശരത് യാദവ് പറയുന്നു. ഈ വാക്കുകളാണ് വസുന്ധരയെയും ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ആല്‍വാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരത് യാദവിന്റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്നും അപമാനിക്കുന്നതുമാണെന്നും വസുന്ധര രാജെ പ്രതികരിച്ചു. ശരദ് യാദവ് തന്നെ അപമാനിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ബിജെപി നേതൃത്വം ശരത് യാദവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.
വസുന്ധരയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതോടെ മണിക്കൂറുകള്‍ക്കുളളില്‍ താന്‍ തമാശ പറഞ്ഞതായിരുന്നുവെന്ന വിശദീകരണവുമായി ശരത് യാദവ് രംഗത്തെത്തി.”അതൊരു തമാശയായിരുന്നു. വസുന്ധര രാജെയെ മുറിപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. അവരെ വരളെ നാളായി എനിക്ക് അറിയാം. തടി കൂടുന്നുവെന്ന് അവരെ കണ്ടപ്പോള്‍ നേരിട്ട് പറഞ്ഞിരുന്നു ” – യാദവ് പറഞ്ഞു.