ബംഗളൂരു: വിള്ളല്‍ വീണ പാലം പരിശോധിക്കാനെത്തിയ ജെഡിഎസ് എംഎല്‍എ രാജ വെങ്കട്ടപ്പ നായ്ക്കും അനുയായികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാലം പരിശോധനയ്ക്ക് എത്തിയപാടെ പാലം ഇടിഞ്ഞ് വീഴുകയായിരുന്നു. അപ്രതീക്ഷിതമായാണ് പാലത്തിന്റെ ഒരുഭാഗം നിലംപൊത്തിയത്.
കര്‍ണാടക റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് പാലത്തില്‍ വിള്ളല്‍ വീണത്. ശേഷം പരിശോധനയ്ക്ക് എത്തിയതായിരുന്നു എംഎല്‍എയും കൂട്ടനും. പ്രദേശവാസികളും പാലം കാണാന്‍ എത്തിയിരുന്നു. ഭാരം താങ്ങാനാവാതെ പാലം ഇടിഞ്ഞു വീഴുകയായിരുന്നു.
ഉടന്‍തന്നെ ആളുകള്‍ പുറകോട്ടു മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്. പാലത്തിന്റെ തകര്‍ന്നുവീണ ഭാഗത്തിന്റെ ഏതാനും അടി മാറിയായിരുന്നു എംഎല്‍എ നിന്നിരുന്നത്. എംഎല്‍എയെയും പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post