ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചതായി ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന് കോവിഡ് നെഗറ്റീവ് ആണ്.
ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.
അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന് കോവിഡ് നെഗറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ട്. ഉഷ നായിഡു സ്വയം നിരീക്ഷണത്തില്‍ പോയി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post