അന്തരിച്ച ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളില്‍ നടന് അജിത് പങ്കെടുത്തില്ല, വിളിച്ചില്ല തുടങ്ങിയ ആരോപണങ്ങളില്‍ പ്രതികരണവുമായി എസ്പി ചരണ്‍. എസ്പിബിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവേയാണ് ചരണ്‍ തന്റെ പ്രതികരണം അറിയിച്ചത്.
അജിത് ചടങ്ങില്‍ പങ്കെടുക്കാത്തതോ, വിളിക്കാത്തതോ അല്ല ഇവിടുത്തെ വിഷയമെന്നും തന്റെ അച്ഛനെ തനിക്ക് നഷ്ടപ്പെട്ടു എന്നതാണെന്നും ചരണ്‍ പ്രതികരിച്ചു. ആ ദു:ഖത്തില്‍ നിന്ന് കരകയറാന്‍ ഞങ്ങള്‍ക്ക് സമയം ആവശ്യമാണ്. ദയവായി അതിന് അനുവദിക്കണമെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.
എസ്പി ചരണിന്റെ വാക്കുകള്‍ ഇങ്ങനെ;
‘ഈ ചോദ്യങ്ങള്‍ക്ക് ഞാന്‍ എന്തിനു മറുപടി പറയണം. അജിത് എന്റെ നല്ല സുഹൃത്താണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛന്റെ മരണത്തില്‍ അജിതിന് ദു:ഖമുണ്ടെങ്കില്‍ അദ്ദേഹം വീട്ടിലിരുന്ന് ദു:ഖിക്കുന്നുണ്ടാകും. അദ്ദേഹം നേരിട്ട് വന്നോ ഇല്ലയോ എന്നത് എങ്ങനെയാണ് ഇവിടെ വിഷയമാകുന്നത്. എന്നോട് സംസാരിച്ചോ ഇല്ലയോ എന്നത് എങ്ങനെയാണ് വിഷയമാവുന്നത്. അച്ഛന്റെ സംസ്കാര ചടങ്ങില്‍ അജിതിന്റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണ് നിങ്ങള്‍ക്ക്. അതൊന്നും ഇവിടെ വിഷയമേ അല്ല. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. ലോകത്തിന് എസ്പിബിയെ നഷ്ടമായി. ആ ദു:ഖത്തില്‍ നിന്ന് കരകയറാന്‍ ഞങ്ങള്‍ക്ക് സമയം ആവശ്യമാണ്. ദയവായി അതിന് അനുവദിക്കണം’
Discussion about this post