മുംബൈ: ഒറ്റ പാട്ടിലൂടെ പേരും പ്രശസ്തിയും നേടിയ റാണു മൊണ്ഡാലിന്റെ ഇപ്പോഴത്തെ സ്ഥിതി ദയനീയമെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ അംഗീകാരങ്ങളും വാഗ്ദാനങ്ങളും എല്ലാം ലഭിച്ചുവെങ്കിലും പഴയ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ താരം വലയുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാള്‍ അവര്‍ പാടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് റാണു എന്ന ഗായികയെ പുറംലോകം തിരിച്ചറിഞ്ഞത്. ലതാമങ്കേഷ്‌കര്‍ പാടിയ ‘എക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്.
പ്രമുഖര്‍ തന്നെ റാണുവിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പുറമെ, റാണു സംഗീത സംവിധായകന്‍ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകള്‍ പാടി. ഇതിനിടെ പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. ഉപേക്ഷിച്ചു പോയ മകളും കുടുംബവും തിരിച്ചെത്തി. അതിനൊപ്പം ഹിന്ദിയിലെ സംഗീത റിയാലിറ്റി ഷോകളില്‍ അതിഥിയായി എത്തി. മലയാളത്തിലെ ടെലിവിഷന്‍ ഷോകളിലും ഇവരുടെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു.
ഒപ്പം നിരവധി ഉദ്ഘാടനങ്ങളും, ഗാനമേളകളും ലഭിച്ചു. 2019 നവംബറില്‍ റാണു ഒരു വിവാദത്തിലും ഉള്‍പ്പെട്ടു. സെല്‍ഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവര്‍ ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് താരം.