കൊവിഡ് മാഹാമാരിയുടെ പിടിയില്‍ നിന്നും രക്ഷനേടാനുള്ള ഉപാധിയാണ് മാസാകും സാനിറ്റൈസറും ഒപ്പം സാമൂഹിക അകലവും. പലപ്പോഴും ഇത് പലയിടത്തും പാലിക്കപ്പെടുന്നില്ലെങ്കിലും സാമൂഹിക അകലം എങ്ങനെയെന്ന് കാണിച്ച് തരികയാണ് ഒരു ഹല്‍ദി സെറിമണി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഹല്‍ദി സെറിമണിയോട് അനുബന്ധിച്ച് വധുവിന്റെ ശരീരത്തില്‍ മഞ്ഞള്‍ പുരട്ടാന്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗമാണ് വൈറലാകുന്നത്. വധുവിന്റെ അരികിലേക്കു പോവാതെ കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് സെറിമണി സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ഞള്‍ വധുവിന്റെ ദേഹത്ത് പുരട്ടാന്‍ എടുത്തത് പെയിന്റ് റോളര്‍ ആണ്.
മഞ്ഞള്‍ കലക്കി ഒരു ഫോയില്‍ പാത്രത്തില്‍ നിറച്ചുവച്ചിരിക്കുകയാണ്. ഇതില്‍ പെയിന്റ് റോളര്‍ മുക്കിയതിനു ശേഷം വധുവിന്റെ മുഖത്തും കൈകാലുകളിലും പൂശുകയാണ് ചടങ്ങിനെത്തിയവര്‍. ആഹ്ലാദാരവങ്ങളോടെ ഹല്‍ദിക്കായി തെരഞ്ഞെടുത്ത പുത്തന്‍ മാര്‍ഗത്തെ ആസ്വദിക്കുകയാണ് വധുവും കൂട്ടരും. ആശംസകള്‍ നേര്‍ന്ന് നിരവധി പേര് രംഗത്തെത്തി.
Social distancing Haldi ceremony. 🤣🤣 pic.twitter.com/OPa7zA6hid
— payal bhayana 🇮🇳 (@payalbhayana) September 26, 2020
Discussion about this post