ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 82170 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6074703 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 1039 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 95542 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 962640 ആക്ടീവ് കേസുകളാണ് ഉള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനാല് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,056 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 13,39,232 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 380 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 35,571 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 13,565 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,30,015 ആയി ഉയര്‍ന്നു. നിലവില്‍ 2,73,228 ആക്ടീവ് കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്.
കര്‍ണാടകയിലും തമിഴ്നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 9,543 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 575566 ആയി. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 79 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8582 ആയി. 6522 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 4,62,241 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 1,04,724 ആക്ടീവ് കേസുകളാണ് ഉള്ളത്.
തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5791 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5,80,808 ആയി ഉയര്‍ന്നു. 80 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9313 ആയി ഉയര്‍ന്നു. നിലവില്‍ 46,341 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ആന്ധ്രാപ്രദേശില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 6923 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,75,674 ആയി ഉയര്‍ന്നു. 45 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5798 ആയി ഉയര്‍ന്നു. നിലവില്‍ 64,876 ആക്ടീവ് കേസുകളാണ് ഉള്ളത്
India's #COVID19 tally crosses 60-lakh mark with a spike of 82,170 new cases & 1,039 deaths reported in the last 24 hours.
Case tally stands at 60,74,703 including 9,62,640 active cases, 5,01,6521 cured/discharged/migrated & 95,542 deaths: Ministry of Health & Family Welfare pic.twitter.com/pxCS5ar40u
— ANI (@ANI) September 28, 2020
Discussion about this post