ബംഗളൂരു: കര്‍ണാടകയിലും തമിഴ്നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 9,543 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 575566 ആയി. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 79 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8582 ആയി. 6522 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 4,62,241 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 1,04,724 ആക്ടീവ് കേസുകളാണ് ഉള്ളത്.
തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5791 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5,80,808 ആയി ഉയര്‍ന്നു. 80 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9313 ആയി ഉയര്‍ന്നു. നിലവില്‍ 46,341 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ആന്ധ്രാപ്രദേശില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 6923 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,75,674 ആയി ഉയര്‍ന്നു. 45 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5798 ആയി ഉയര്‍ന്നു. നിലവില്‍ 64,876 ആക്ടീവ് കേസുകളാണ് ഉള്ളത്.
Discussion about this post