മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനാല് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,056 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 13,39,232 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 380 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 35,571 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം 2261 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 44 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ മുംബൈയിലെ ആകെ മരണം 8791 ആയി. 26,593 ആക്ടീവ് കേസുകളാണ് നിലവില്‍ മുംബൈയിലുള്ളത്. കഴിഞ്ഞ ദിവസം 13,565 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,30,015 ആയി ഉയര്‍ന്നു. നിലവില്‍ 2,73,228 ആക്ടീവ് കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്.
അതേസമയം മാസ്ക് ധരിക്കാത്തവരില്‍നിന്ന് ഏപ്രില്‍ 20 മുതല്‍ സെപ്റ്റംബര്‍ 26 വരെയുള്ള കാലയളവില്‍ 5276200 രൂപ പിഴത്തുകയായി ലഭിച്ചുവെന്നാണ് ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ പറഞ്ഞത്.
Discussion about this post