ചെന്നൈ: തമിഴ്നാട്ടില്‍ സാമൂഹിക പരിഷ്കര്‍ത്താവ് പെരിയാറിന്റെ പ്രതിമ വികൃതമാക്കി. തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള പ്രതിമയാണ് നശിപ്പിച്ചത്. കാവി നിറത്തിലുള്ള പെയിന്റ് ഒഴിച്ച് അക്രമികള്‍ പെരിയാര്‍ പ്രതിമ വികൃതമാക്കുകയായിരുന്നു.
പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് അറിയിച്ചു. തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ അക്രമം നടക്കുന്ന സംഭവങ്ങള്‍ പതിവ് കാഴ്ചയാവുകയാണ്.
സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഈ വര്‍ഷം ആദ്യം ചെങ്ങല്‍പാട്ടിലും പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ ആക്രമം നടന്നിരുന്നു. പ്രതിമയുടെ മുഖം വികൃതമാക്കിയ രീതിയില്‍ കണ്ട നാട്ടുകാരാണ് അന്ന് പൊലീസില്‍ വിവരം അറിയിച്ചത്.
Discussion about this post