വാക്ക് തര്‍ക്കം; കോളേജ് കാന്റീനിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കുത്തിക്കൊന്നു

കോളേജ് കാന്റീനിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനടുത്തേക്ക് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓടിക്കൂടുകയും ബലമായി പിടിച്ചു നിര്‍ത്തി നെഞ്ചില്‍ ആഞ്ഞ് കുത്തുകയുമായിരുന്നു

ഹരിയാന: ഹരിയാനയിലെ റോഹ്ത്തക്കില്‍ കോളേജ് വിദ്യാര്‍ത്ഥി സഹപാഠികളുടെ കുത്തേറ്റു മരിച്ചു. ബുധനാഴ്ച്ച പകലാണ് സംഭവം. ഇരുപത്തി മൂന്നു വയസ്സുകാരന്‍ സാഹില്‍ കുമാറാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോളേജ് കാന്റീനിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനടുത്തേക്ക് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓടിക്കൂടുകയും ബലമായി പിടിച്ചു നിര്‍ത്തി നെഞ്ചില്‍ ആഞ്ഞ് കുത്തുകയുമായിരുന്നു.

കൊലപാതകികള്‍ പിന്നീട് ഹോസ്റ്റലിന്റെ പിന്‍ഗേറ്റിലൂടെ ഓടി രക്ഷപ്പെട്ടു. കുത്തേറ്റ സാഹിലിനെ ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചിരുന്നു. കോളേജിലെ സിസിടിവി യില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അക്രമികളെ പിടികൂടാന്‍ തെളിവായത്.

വിദ്യാര്‍ഥികള്‍ക്കിടയിലെ ചെറിയ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ എസ്പി ജസന്‍ദീപ് സിങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

Exit mobile version