ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന തലവന്‍ ട്രോഡോസ് അഥനം ഗബ്രിയേസുസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി പ്രകടനവുമായി രംഗത്തെത്തിയത്. ഐക്യത്തിനുള്ള ആത്മാര്‍ഥതയ്ക്ക് നന്ദിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നമ്മുടെ ശക്തിയും വിഭവങ്ങളും ഒരുമിച്ച് ചേര്‍ത്താല്‍ മാത്രമേ കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടാനാകുവെന്നും കൊവിഡിനെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ മോഡി ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ചിരുന്നു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെയാണെന്നായിരുന്നു എന്നാണ് മോഡി ആരാഞ്ഞത്. പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്ക് എന്താണ് എന്നചോദ്യമുയരുന്നുണ്ടെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് നരേന്ദ്ര മോഡി അറിയിച്ചു.
Thank you for your commitment to solidarity, 🇮🇳 Prime Minister @narendramodi. Only together, by mobilizing our forces and resources jointly for the common good, can we end the #COVID19 pandemic. #UNGA @PMOIndia @CDMissionIndia @IndiaUNNewYorkhttps://t.co/UgHjNgmKlM
— Tedros Adhanom Ghebreyesus (@DrTedros) September 26, 2020
Discussion about this post